ഹരിപ്പാട് സബ് ജില്ലയില്‍ ജൂലയ് 4ന്
മേരിക്യുറി അനുസ്മരണം

ലോകത്ത് ജീവിച്ചിരുന്ന വനിതാശാസ്ത്രജ്ഞരില്‍ ഏറ്റവും പ്രശസ്തയും, രണ്ട് തവണ ശാസത്രത്തില്‍ നോബല്‍ സമ്മാനം നേടുക എന്ന അപൂര്‍വ്വനേട്ടത്തിന് ഉടമയാവുകയും ചെയ്ത മേരി ക്യൂറിയുടെ ചരമദിനമായ ജൂലൈ 4 ന് സബ് ജില്ലയിലെ സ്കൂളുകളില്‍ മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തും. മേരി ക്യൂറിക്ക് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമായ 2011 അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി യുനെസ്കോ പ്രഖ്യാപിച്ചിരിക്കയാണ്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സ്കൂള്‍ സയന്‍സ് ക്ലബ്ബ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, യൂറീക്ക-സാസ്ത്രകേരളം മാസിക എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.അനുസ്മരണ പ്രഭാഷണത്തിനായി ഹൈസ്കൂള്‍ കുട്ടികള്‍ക്കുള്ള പരിശീലനം ജൂലയ് 2ന് ഹരിപ്പാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നു.ഇതിനോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സബ് ജില്ലയിലെ മുഴുവന്‍ യു.പി,ഹൈസ്കൂള്‍.ഹയര്‍സെക്കന്ററി സ്കൂളുകളില്‍ സ്കൂള്‍ തല ഉപന്യാസമത്സരം നടക്കും.
0 comments:
Post a Comment